പോക്സോ കേസില്‍ ജയില്‍ ശിക്ഷ അനുവഭിക്കവെ പരോളില്‍ ഇറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് എസ് ജിതേഷിനെ (22)യാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
പരോള്‍ ഉപാധി പ്രകാരം പ്രതിയോട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുലംഘിച്ചാണ് പ്രതി കണ്ണൂരിലെത്തിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂര്‍ നഗരസഭ പരിധിയിലുള്ള 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് തളിപ്പറമ്പ് പോലീസ് ജനുവരിയില്‍ ജിതേഷിനെ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിടെ പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. കണ്ണൂര്‍ ആന്തൂര്‍ നഗരസഭ പരിധിയില്‍ തന്നെയുള്ള മറ്റൊരു 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പുതിയ പരാതി.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ധര്‍മ്മശാലയ്ക്ക് സമീപത്തെ പമ്പുഹൗസിലേക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.