പോലീസിനെ കണ്ട് പോക്സോ കേസ് പ്രതി മതിൽ ചാടി; നേരെ വീണത് 10 അടി താഴ്ചയുള്ള കിണറ്റിലേക്ക്; പോലീസ് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയിങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: പോ​ലീ​സി​നെ ക​ണ്ട് പോ​ക്സോ കേ​സ് പ്ര​തി കി​ണ​റ്റി​ൽ ചാ​ടി. നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ജി​ബി​ൻ ആ​ണ് കി​ണ​റ്റി​ൽ ചാ​ടി​യ​ത്.

ഇ​ന്ന​ലെ​വൈ​കു​ന്നേ​രം 6.15 ന് ​ആ​ണ് സം​ഭ​വം. പോ​ക്സോ കേ​സ് കൂ​ടാ​തെ എ​ട്ടോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജി​ബി​ൻ.

മോ​ഷ​ണം , ക​ഞ്ചാ​വ് എ​ന്നീ കേ​സു​ക​ൾ ഉ​ണ്ട്. 2021-ൽ ​ആ​ണ് ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തിയാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ ആ​യ​ത്.

എ​ന്നാ​ൽ പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജി​ബി​ൻ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് പോ​ക്സോ കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

നെ​ടു​മ​ങ്ങാ​ട് സി ​ഐ​യ്ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് മ​ഫ്തി​യി​ൽ ജി​ബി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​തും പോ​ലീ​സി​നെ ക​ണ്ട് ജി​ബി​ൻ ഓ​ടി.

ഒ​രു മ​തി​ൽ ചാ​ടി വീ​ണ​ത് 10 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ആ​യി​രു​ന്നു. എ​ന്നാ​ൽ ജി​ബി​ൻ ത​ന്നെ സ്വ​മേ​ധ​യാ ക​ര​യ്ക്ക് ക​യ​റി കി​ണ​റ്റി​ന്‍റെ പാ​ല​ത്തി​ൽ ഇ​രു​ന്നു കൊ​ണ്ട് വീ​ണ്ടും കി​ണ​റ്റി​ൽ ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി.

തു​ട​ർ​ന്ന് പോ​ലീ​സ് അ​നു​ന​യി​പ്പി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ തേ​ടി. ജി​ബി​ന്‍റെ കാ​ലി​ൽ ചെ​റി​യ പോ​റ​ൽ ഉ​ണ്ട്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Related posts

Leave a Comment