കല്‍പ്പറ്റ: പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് വിവിധ വകുപ്പുകളില്‍ 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും.
മുട്ടില്‍ പരിയാരം ആലംപാറ മുനീറിനെയാണ്(29) ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്.സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയത്.നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു.
പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതിനെത്തുടര്ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി.