കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കാരിയായ യുവതിയോടു ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി സത്യവിലാസം സുരേഷ് സമിത്രത്തെ (41) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് വൈറ്റിലയ്ക്ക് കാഞ്ഞിരപ്പള്ളി വഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്വച്ചു യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.