സ്വന്തം ലേഖകന്‍
കൊല്ലം: പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകൻ റിമാൻഡിൽ. പുത്തൂര്‍ ബഥനി ജംഗ്ഷന് തയ്യില്‍ തെക്കതില്‍ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്.
ഇയാള്‍ കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനും ഇടുക്കിയിലെ ഒരു സ്വകാര്യ കോളജ് സിഇഒയുമാണ്.
നാലു വര്‍ഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിലാണ് അറസ്റ്റ്.വിദ്യാര്‍ഥിനികള്‍ സ്കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കുകയായിരുന്നു.
മാനേജ്മെന്റിന്റെ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍നടപടിക്കായി കിഴക്കേ കല്ലട പോലീസിനു കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അതിക്രമത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദ്യം പരാതി നല്‍കിയത്.തുടര്‍ന്ന്, പൂര്‍വവിദ്യാര്‍ഥിനികളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി. അഞ്ചു പരാതികളാണ് ഇയാള്‍ക്കെതിരേ ലഭിച്ചത്.
2018 മുതല്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ മൂന്നുകേസുകള്‍ എടുത്തിട്ടുണ്ടെന്നും എസ്ഐ അനീഷ് പറഞ്ഞു.