കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെയാണ് കോഴിക്കോട് കസബ പോലീസ് സംഘം ബംഗളൂരുവിലും ചെന്നൈയിലും അന്വേഷണം നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയതിനാല്‍ ജയചന്ദ്രന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജയചന്ദ്രന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജയചന്ദ്രനെ കണ്ടെത്താന്‍ പോലീസ് രണ്ടാം തവണയും കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുടുംബ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട ജയചന്ദ്രന് നാലുവയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശാസ്ത്രീയ പരിശോധനയില്‍ പീഡനം തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ജയചന്ദ്രന് ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലാണ് താമസം.