കു​റ്റം പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ നി​ല​നി​ല്‍​ക്കു​ന്ന​ത്; പോ​ക്‌​സോ കേ​സി​ൽ ന​ട​ൻ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി; ദാ​മ്പ​ത്യ​ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​രാ​തി​ക്കു​പി​ന്നി​ലെ​ന്ന് ന​ട​ൻ

കൊ​ച്ചി: നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ച​ല​ച്ചി​ത്ര​ന​ട​ന്‍ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ന​ട​ന്‍റെ ആ​വ​ശ്യം ജ​സ്റ്റീ​സ് ജി. ​ഗി​രീ​ഷി​ന്‍റെ ബെ​ഞ്ച് അ​നു​വ​ദി​ച്ചി​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് ജ​യ​ച​ന്ദ്ര​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഹ​ര്‍​ജി​ക്കാ​ര​നെ​തി​രാ​യ കു​റ്റം പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ നി​ല​നി​ല്‍​ക്കു​മെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ അ​മ്മ​യും അ​ച്ഛ​നും വേ​ര്‍​പി​രി​ഞ്ഞ​വ​രാ​ണ്. കു​ട്ടി ത​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​ര​വേ പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​ണു കേ​സ്. അ​ച്ഛ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി ആ ​വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​മ്മൂ​മ്മ​യോ​ട് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി.

കു​ട്ടി പി​ന്നീ​ട് സൈ​ക്കോ​ള​ജി​സ്റ്റി​നോ​ടും മ​ജി​സ്‌​ട്രേ​റ്റി​നോ​ടും മൊ​ഴി ആ​വ​ര്‍​ത്തി​ച്ചു. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​നം സം​ശ​യി​ക്കു​ന്ന പ​രി​ക്ക് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ജ​യ​ച​ന്ദ്ര​ന്‍ നി​ഷേ​ധി​ച്ചു.

ദാ​മ്പ​ത്യ​ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് പ​രാ​തി​ക്കു കാ​ര​ണ​മെ​ന്നും കു​ട്ടി​യെ വി​ട്ടു​കി​ട്ടാ​ന്‍ അ​മ്മൂ​മ്മ​യും അ​മ്മ​യും ന​ട​ത്തു​ന്ന നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും വാ​ദി​ച്ചു. കു​ഞ്ഞി​ന്‍റെ അ​മ്മ ആ​ദ്യം ഇ​തി​നെ പി​ന്തു​ണ​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പി​ന്നീ​ട് ഹ​ര്‍​ജി​ക്കാ​ര​നെ​തി​രാ​യി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി.

Related posts

Leave a Comment