വയനാട്: പോക്സോ കേസ് ഇരയായ 17 കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പോക്സോ നിയമപ്രകാരം കേസ്. അമ്പലവയല്‍ എഎസ്ഐ ടി.ജി.ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പട്ടിക വര്‍ഗത്തില്‍പ്പെട്ട ഇരയെ കഴിഞ്ഞ ജൂലൈയിൽ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് എഎസ്ഐയുടെ ക്രൂരത. ഇയാൾ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിര്‍ബന്ധിച്ചു.
വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടി കൗൺസിലിംഗിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്.