ആലപ്പുഴ: സഹപാഠിയായ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്.
എഎൻ പുരത്താണ് സംഭവം. അസൈന്മെന്റ് എഴുതാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇയാളോടൊപ്പം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
എയർ ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.