കോഴിക്കോട്: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീബി ഷെയ്ക്കാണ് ബിഹാര്‍ അതിര്‍ത്തിയില്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടത്.
അസമില്‍നിന്നു പിടികൂടി കോഴിക്കോട് നല്ലളം പോലീസ് കൊണ്ടുവരികയായിരുന്നു. നാലുമാസം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. കോഴിക്കോട്ട് ജോലി തേടി എത്തിയതായിരുന്നു നസീബി ഷെയ്ക്ക്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് തെരച്ചില്‍ തുടങ്ങിയപ്പോള്‍ അസമിലേക്കു കടന്നു. അസം പോലീസിന്റെ സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്.