പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി 11 വയസുള്ള കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയയാൾക്ക് 11 വർഷം കഠിന തടവും പിഴയും.
കല്ലൂപ്പാറ കറുത്തവടശേരിക്കടവ് കല്ലുങ്കൽ സുനിൽ വർഗീസിനെ (39)യാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. 14 വർഷം തടവിനൊപ്പം 1.60 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറി അതിക്രമം നടത്തിയതായാണ് കേസ്. കീഴ്വായ്പൂര് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി. കീഴ്വായ്പൂര് എസ്എച്ച്ഒ ആയിരുന്ന ജി. സന്തോഷ് കുമാറാണ് കുറ്റപത്രം നൽകിയത്.