ഗാന്ധിനഗർ: കോവിഡ് ഭീതിജനകമാം വിധം പടർന്നു പിടിക്കുന്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ കേന്ദ്രം. ഇവിടെ ജനങ്ങൾ തടിച്ചുകൂടി നില്ക്കുന്നത് പതിവ് സംഭവമാണ്.
മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന പൊടിപാറ മെമ്മോറിയൽ ബ്ലോക്കിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ നൂറു കണക്കിനാളുകളാണ് കൂട്ടം കൂടി തങ്ങളുടെ ഉൗഴം കാത്ത് നിൽക്കുന്നത്.
രോഗികളുടെ പരിശോധനാ സാംപിളുകൾ നൽ കാനും പരിശോധന ഫലങ്ങൾ തിരികെ വാങ്ങുന്നതിനുമാണ് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ഇവിടെ ക്യൂ നിൽക്കുന്നത്.
സാംപിളുകൾ നല്കാനും, പണം അടയ്ക്കാനും പരിശോധനാ ഫലം സ്വീകരിക്കാനുമായി ഇവിടെ നാലു കൗണ്ടറുകൾ മാത്രമാണുള്ളത്. അതിനാൽ കൂടുതൽ കൗണ്ടറുകൾ തുറക്കുകയും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യം.