പയ്യന്നൂര്‍: രാത്രില് ബന്ധുവീട്ടിലെത്തി വെട്ടിലായ പോലീസുകാരനെതിരെ നടപടി. കാസര്‍ഗോഡ് ജില്ലയിലെ പോലീസുകാരനെതിരെയാണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ശനിയാഴ്ച രാത്രി 8.45 ഓടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കണ്ടക്ടറുടെ വീട്ടിലാണ് സംഭവം. വീട്ടില്‍ കണ്ട പോലീസുകാരനെ കണ്ടക്ടര്‍ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.
താനില്ലാത്ത സമയത്ത് ‘കൃഷി’ നടത്താനെത്തിയതാണെന്ന വാദമായിരുന്നു കണ്ടക്ടറുടേത്.
എന്നാല്‍ ഇയാള്‍ തന്റെ ബന്ധുവാണെന്ന് നിലപാടില്‍ കണ്ടക്ടറുടെ ഭാര്യ ഉറച്ചുനിന്നതിനാലും ഭാര്യക്ക് പരാതിയില്ലാതിരുന്നതിനാലും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായില്ല.
ഈ വിവരം ഇന്നലെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ജോലിയുടെ മഹത്വം മറന്നുകൊണ്ടുള്ള പോലീസുകാരന്റെ രാത്രിയിലുള്ള ‘സൗഹൃദ’സന്ദര്‍ശനം അത്ര പന്തിയല്ല എന്ന അഭിപ്രായമാണ് പോലീസുകാര്‍ക്കുമുള്ളത്. കണ്ടക്ടറുടെ ‘വിഭവ സമൃദ്ധമായ സല്‍ക്കാര’ത്തിന്റെ ക്ഷീണം മാറുംമുമ്പേ വകുപ്പുതല അന്വേഷണവും കൂടിയായപ്പോള്‍ രക്ഷപ്പെടാനാകാത്ത കുരുക്കിലാണ് പോലീസുകാരന് പെട്ടിരിക്കുന്നത്.