ക്ഷു​ദ്ര​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ ചെയ്ത പണിപാളി; ബം​ഗ​ളൂ​രു​വി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി മ​രി​ച്ചു


ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ചു. വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കീ​ട​നാ​ശി​നി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ്, നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യിൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബം​ഗ​ളൂ​രു​വി​ലെ വാ​ട​ക​വീ​ട്ടി​ല്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​യ്ക്ക് പോ​യി​രു​ന്നു. വീ​ട്ടി​ലെ ക്ഷു​ദ്ര​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ വീ​ട്ടു​ട​മ​സ്ഥ​ന്‍ ഇ​വി​ടെ കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും യാ​ത്രാ​ക്ഷീ​ണ​മാ​ണെ​ന്ന് ക​രു​തി. തു​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വെ​ള്ള​ത്തി​ല്‍ കാ​പ്പി ഉ​ണ്ടാ​ക്കി കു​ടി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. കീ​ട​നാ​ശി​നി അ​ക​ത്തു ചെ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ഗ​മ​നം.

Related posts

Leave a Comment