തിരുവനന്തപുരം: സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കീടനാശിനി കുടിച്ച അഞ്ചാം ക്ലാസുകാരൻ മരിച്ചു. പാലോട് പയറ്റടി സ്വദേശി അഭിനവ് (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അഭിനവ് റൂമിൽ ഇരുന്ന കീടനാശിനി സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നാലെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.