അബുജ(നൈജീരിയ): മുൻകാമുകനോട് പകരം വീട്ടാൻ വേണ്ടി കാമുകി സൂപ്പിൽ വിഷം ചേർത്തു നൽകി. ഈ സൂപ്പ് കുടിച്ച് ജീവൻ നഷ്ടപ്പെട്ടത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്.
തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സൂപ്പിൽ വിഷം ചേർത്തത് അറിയാതെ മുൻകാമുകൻ അത് കുടിക്കുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് കൂടി കൊടുക്കുകയുമായിരുന്നുവെന്നാണു കരുതുന്നതെന്നു ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ രണ്ടുപേർ സഹോദരന്മാരും ബാക്കി മൂന്നു പേർ അവരുടെ സുഹൃത്തുക്കളുമാണ്. ഒരു വീട്ടിലെ മുറിയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.