വാഴ്സ: താലിബാൻ അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാൻ കുടുംബത്തിലെ മൂന്ന് കുട്ടികൾ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയിൽ.
അഞ്ചും ആറും വയസുള്ള സഹോദരന്മാരിൽ ഇളയ കുട്ടി അബോധാവസ്ഥയിലാണ്. മൂത്ത കുട്ടിയുടെ കരൾ അടിയന്തരമായി മാറ്റിവയ്ക്കേണ്ടിവരും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്.
ബ്രിട്ടിഷ് കന്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിർദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്.
വാഴ്സയ്ക്കു സമീപം വനമേഖലയോടു ചേർന്ന അഭയാർഥി കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവർ കാട്ടിൽനിന്നു കൂണ് പറിച്ചുതിന്നുകയായിരുന്നു.