ഉളിക്കല്‍: വിഷം കഴിച്ചു കശുമാവിന്‍തോട്ടത്തിലൂടെ ഓടിയ പുറവയല്‍ സ്വദേശിയെ ഉളിക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. മദ്യത്തില്‍ വിഷംചേര്‍ത്തു കഴിച്ച യുവാവ് കശുമാവിന് തോട്ടത്തിലൂടെ ഓടിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ഉളിക്കല്‍ എഎസ്ഐ നാസര്‍ പൊയിലന്റെ നേതൃത്വത്തില്‍ പിടികൂടി ആദ്യം ഇരിട്ടി ആശുപത്രിയിലും പിന്നീട് തലശേരി ഗവ.ആശുപതിയിലും എത്തിക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, കുഞ്ഞിമൊയ്തീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവരമറിയിച്ച നാട്ടുകാര്‍ പോലീസുമായി സഹകരിച്ചില്ലന്നും പോലീസ് പറഞ്ഞു.
അങ്ങനെ നീ മരിക്കണ്ട..! വിഷം കഴിച്ചു കശുമാവിന്‍തോട്ടത്തിലൂടെ ഓടിയ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൂടെ ഓടാൻ നാട്ടുകാർ സഹകരിച്ചില്ലെന്ന് പോലീസിന്റെ പരാതി
