മലപ്പുറം: നഗ്ന ചിത്രം കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം (21) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
വാട്സ്അപ്പിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് തന്റെ നഗ്ന ചിത്രങ്ങൾ പെൺകുട്ടിക്ക് അയച്ച് നൽകിയ ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ പണവും സ്വർണവും കൈക്കലാക്കാനും ഇയാൾ ശ്രമം നടത്തി.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മനസിലാക്കിയ മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുറ്റിപ്പുറം ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലേയിലാണ് നസീമിനെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.