സ്വാദിഷ്ടം രുചികരം പെക്കിന്‍ കട്‌ലറ്റുകൾ..! പെക്കിൻ താറാവുകൾക്ക് പ്രിയമേറുന്നു; രണ്ടരമാസംകൊണ്ട് മൂന്നുകി ലോയിലേറെ ഭാരം; ഇറച്ചി മൃദുത്വമുള്ളതും സ്വാദിഷ്ടവും

pekkinlമണ്ണാര്‍ക്കാട്: ഇറച്ചിക്കായി വളര്‍ത്തുന്ന താറാവിനമാണ് വിഗോവ എന്ന പേരിലറിയപ്പെടുന്ന വൈറ്റ് പെക്കിനുകള്‍ കൗതുകമാകുന്നു. രണ്ടരമാസംകൊണ്ട് മൂന്നുകിലോയിലേറെ ഭാരം വരുന്ന ഇവയുടെ ഇറച്ചി മൃദുത്വമുള്ളതും സ്വാദിഷ്ടവുമാണ്.പെക്കിന്‍ കട്‌ലറ്റ്, ടോസ്റ്റഡ് പെക്കിന്‍ സാന്‍വിച്ച് തുടങ്ങിയ രുചികരമായ പുതു ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇവയുടെ മാംസം അനുയോജ്യമാണ്.

വെറ്ററിനറി സര്‍വകലാശാലയുടെ തിരുവാഴാംകുന്ന് വളര്‍ത്തുപക്ഷി ഗവേഷണ കേന്ദ്രത്തിലെ പ്രജനന കേന്ദ്രത്തില്‍ നിന്നും ഇറച്ചി ആവശ്യത്തിനുള്ള വൈറ്റ് പെക്കിന്‍ താറാവുകളെ ലഭിക്കും.

ഏവിയന്‍ സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുത്തന്‍വിഭവങ്ങളുടെ പാചകവിധിയും നിര്‍ദേശങ്ങളും നല്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 04924 208 206 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ബി.അജിത് ബാബു അറിയിച്ചു. മുതിര്‍ന്ന താറാവുകള്‍ക്ക് കിലോഗ്രാമിന് 130 രൂപയാണ് വില.

Related posts