തലയോലപ്പറന്പ്: പതിനേഴുകാരിയായ വിദ്യാർഥിനിയെ സ്കൂളിലേക്ക് പോകുന്നതിനിടയിൽ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തലയോലപ്പറന്പ് പോലീസ് അറസ്റ്റു ചെയ്തു.
കൊല്ലം പത്തനാപുരം പിറവത്തൂർ സ്വദേശി ധനീഷി (26) നെയാണ് അറസ്റ്റ ്ചെയ്തത്. തലയോലപ്പറന്പിൽ വാഷിംഗ് മെഷിൻ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ജോലി ചെയ്തുവരുന്ന ധനീഷ് ഇന്നലെ രാവിലെ പെണ്‍കുട്ടിയെ തടഞ്ഞു നിർത്തി ശല്യം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഏതാനും മാസം മുന്‍പ് ഇതേ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ധനേഷിനെതിരെ കേസെടുത്തിരുന്നു.