കോഴിക്കോട്: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടെ ഉൾപ്പെടുത്തി .
ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ ” REPORT A CYBER FRAUD’ എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.
പോൾ ആപ്പ് ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്അവ സ്പാം ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യും .
വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ നേരത്തെ കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറിക്കിയിരുന്നു.
സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആപ് വേര്‍ഷന്റെ സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാക്കിയിരുന്നു.