കൊച്ചി: മുൻമന്ത്രിയുടെ മകനെ മർദിച്ച കേസിൽ കോണ്ഗ്രസ് നേതാവ് അറസ്റ്റിൽ. കടവന്ത്ര സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിലെ താമസക്കാരനായ പോളച്ചൻ മണിയങ്കോടിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. മുൻമന്ത്രി പോൾ പി.മാണിയുടെ മകൻ ബൈജു മാണി പോളിനെയാണ് കഴിഞ്ഞ 20ന് സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിന്റെ കാർ പാർക്കിംഗ് ഏരിയയിൽ വച്ച് മർദിച്ചത്.
ഫ്ളാറ്റിലെ മറ്റു താമസക്കാരുമായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പോളച്ചൻ മണിയങ്കോട്, മകളുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചാണ് ബൈജുവിനെ മർദിക്കുകയും ഫോണ് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തത്. ബൈജുവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.