ഭോപ്പാൽ: മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്.
ഇവര്‍ മാസ്ക് ധരിച്ചിരുന്നില്ല. പോലീസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു.
തുടര്‍ന്ന് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പോലീസുകാരൻ യുവതിയുടെ വയറിൽ ചവിട്ടി.
ഒരു വനിത പോലീസും യുവതിയെ മര്‍ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം.
സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.