പത്തനംതിട്ട: രണ്ട് പോക്സോ കേസുകളിലെ തികൾക്ക് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ കഠിന തടവ് ശിക്ഷ വിധിച്ചു.
അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമന് (32) പോക്സോ ആക്ട് പ്രകാരം 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വടശേരിക്കര സ്വദേശിനിയായ cയ കേസിലാണ് ശിക്ഷ.
കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണന് (40) പോക്സോ ആക്ട് പ്രകാരം 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
വിചാരണ സമയത്ത് പ്രതി മുങ്ങിയതിനാൽ തടവ് കാലാവധി കോടതി കൂട്ടുകയായിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി 17വയസുള്ള കലഞ്ഞൂർ സ്വദേശിനിയെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസാണ് പ്രോസിക്യൂഷനു വേണ്ടി ഇരുകേസുകളിലും ഹാജരായത്.