കോഴിക്കോട്: റോഡില്‍ വാഹനങ്ങളുടെ നിര നീണ്ടാലും പോലീസിന്റെ പരിശോധന കുറയ്ക്കരുതെന്നാണ് കോഴിക്കോട് സിറ്റിയിലെ പോലീസുകാര്‍ക്ക് ലഭിച്ച നിര്‍ദേശം.
വാഹനത്തിന്റെ നമ്പര്‍ മാത്രം എഴുതി ‘വാഹന പരിശോധന’ ക്വാട്ട തികയ്ക്കുന്ന നടപടി വേണ്ടെന്നും കൃത്യമായ പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
ഇതോടെ ജംഗ്ഷനുകള്‍ക്ക് സമീപത്തും മറ്റും പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തുന്ന പോലീസുകാര്‍ വെട്ടിലായി. രേഖകള്‍ സൂക്ഷ്മമമായി പരിശോധന നടത്തുമ്പോള്‍ ഒന്ന് മുതല്‍ മൂന്ന് മിനിറ്റെങ്കിലും ഒരു വാഹനത്തിനായി ചെലവഴിക്കേണ്ടി വരും.
ഓരേ സമയം കൂടുതല്‍ വാഹനങ്ങള്‍ പരിശോധിക്കേണ്ടതായി വരുമ്പോള്‍ റോഡില്‍ വാഹനങ്ങള്‍ നിരനിരയായി കാത്തിരിക്കേണ്ടതായും വരും.
രാവിലെ കൂലിപ്പണിക്കും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലിക്കും പോകുന്നവര്‍ പോലീസിന്റെ ഓരോ പിക്കറ്റ് പോസ്റ്റിലും ഇത്തരത്തിലുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.
എന്നാല്‍ പുറത്തിങ്ങുന്നവര്ക്ക് അനുഭവിക്കേണ്ടതായ പ്രശ്നങ്ങള്‍ മുഖവിലക്കെടുക്കാതെ പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം.