നി​ര​ത്തു​ക​ളി​ൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ കി​ഴ​ക്ക​ൻ മ​ല​നി​ര​ക​ളി​ൽ  നി​ന്നൊ​രു അം​ബാ​സി​ഡ​ർ ആ​രാ​ധ​ക​ൻ;  കാറിന്‍റെ ഗുണങ്ങൾ തുറന്ന് പറഞ്ഞ് പോ​ൾ ജി. ​വെ​ള്ളാ​ങ്ക​ൽ


ജോ​ണ്‍ മാ​ത്യു
കോ​ട്ട​യം: നി​ര​ത്തു​ക​ളി​ൽ അം​ബാ​സി​ഡ​ർ കാ​റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് കി​ഴ​ക്ക​ൻ മ​ല​നി​ര​ക​ളി​ൽ നി​ന്നൊ​രു അം​ബാ​സി​ഡ​ർ പ്രേ​മി.

തൊ​ടു​പു​ഴ സ്വ​ദേ​ശി പോ​ൾ ജി. ​വെ​ള്ളാ​ങ്ക​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലാ​മ​ത്തെ അം​ബാ​സി​ഡ​ർ കാ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ഡ​ൽ​ഹി​യി​ൽ 30 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നു​ശേ​ഷ​മാ​ണ് തൊ​ടു​പു​ഴ​യി​ലെ​ത്തി ക​ർ​ഷ​ക​നാ​യി ജീ​വി​തം പ​റി​ച്ചു​ന​ട്ട​ത്.

ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ മാ​ങ്കു​ള​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​ള​വും, കൃ​ഷി പ​ണി​ക്കു​ള്ള ആ​യു​ധ​ങ്ങ​ളും എ​ത്തി​ക്ക​ണം, റ​ബ​ർ, ക​പ്പ, ച​ക്ക, വാ​ഴ​ക്കു​ല അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ച​ന്ത​യി​ലേ​ക്കും വീ​ട്ടി​ലേ​ക്കും കൊ​ണ്ടു​വ​രാ​ൻ മി​ക​ച്ച വാ​ഹ​നം ഇ​താ​ണെ​ന്ന് പോ​ൾ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ലെ രാ​ജാ​വാ​യി​രു​ന്ന കാ​ലം ഈ ​വാ​ഹ​ന​ത്തി​നു​ണ്ട്. അം​ബാ​സി​ഡ​ർ ഒ​രു കാ​ല​ത്ത് നാ​ട്ടി​ലെ സ​ന്പ​ന്ന​രു​ടെ കൈ​വ​ശം മാ​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ​ക്ക് പ​റ്റി​യ വാ​ഹ​നം ഒ​രു കാ​ല​ത്ത് ഇ​താ​യി​രു​ന്നു.

ടാ​റി​ടാ​ത്ത നാ​ട്ടു​വ​ഴി​ക​ളി​ലും ഒ​രു ക​ല്ലി​ൽ നി​ന്നും മ​റ്റൊ​ന്നി​ലേ​ക്ക് ചാ​ടു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​മു​ട​ക്കാ​തെ ഓ​ടു​ന്ന വാ​ഹ​നം ജീ​പ്പു​ക​ളും പി​ന്നെ അം​ബാ​സി​ഡ​റു​മാ​ണ്.

ഒ​രു ജീ​പ്പി​ൽ ക​യ​റ്റാ​വു​ന്ന ഭാ​രം അം​ബാ​സി​ഡ​ർ അ​നാ​യാ​സം വ​ഹി​ക്കും, അ​ത്ര​പെ​ട്ടെ​ന്ന് കേ​ടു​വ​രി​ല്ല, സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ങ്ങു​ന്ന​വ​ർ​ക്ക്് താ​ങ്ങാ​നാ​വു​ന്ന വി​ല എ​ന്നി​വ​യാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്ന് പോ​ൾ പ​റ​യു​ന്നു.

ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​തെ വ​രു​ന്പോ​ൾ വി​റ്റൊ​ഴി​യു​ന്നു, ഇ​ത്ത​ര​ത്തി​ൽ നാ​ലാ​മ​ത്തെ അം​ബാ​സി​ഡ​റാ​ണ് പോ​ളി​ന്‍റെ പ​ക്ക​ലു​ള്ള​ത്.

വ​ലി​യ ഡി​ക്കി, ലോ​ഹ നി​ർ​മി​ത​മാ​യ ബോ​ഡി, മി​ത​മാ​യ വേ​ഗ​ത​യി​ലു​ള്ള സ​ഞ്ചാ​രം, അ​പ​ക​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ​യു​ള്ള സം​ര​ക്ഷ​ണം ഇ​വ​യെ​ല്ലാം അം​ബാ​സി​ഡ​ർ കാ​റി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ബ്രി​ട്ടീ​ഷ് ക​ന്പ​നി​യാ​യ ബ്രി​ട്ടീ​ഷ് മോ​ട്ടോ​ർ കോ​ർ​പ്പ​റേ​ഷ​നാ​ണ് ബി​ൽ​ലാ ഗ്രൂ​പ്പി​ന്‍റെ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടേ​ഴ്സ് ഏ​റ്റെ​ടു​ത്ത​ത്. 1942-ലാ​ണ് ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടേ​ഴ്സ് എ​ന്ന ക​ന്പ​നി ബി​ൽ​ല ആ​രം​ഭി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ഗു​ജ​റാ​ത്തി​ലെ ഓ​ഖ്ര തു​റ​മു​ഖ​ത്തി​ന​ടു​ത്തു​ള്ള ഫാ​ക്ട​റി ബി​ൽ​ല ഏ​റ്റെ​ടു​ത്ത ശേ​ഷം പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൂ​ബ്ലി​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​പ്പെ​ട്ടു.

1956-ൽ ​ഇ​ന്ത്യ​യി​ൽ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച കാ​ർ 2014-ൽ ​നി​ർ​മ്മാ​ണം അ​വ​സാ​നി​ച്ചു. ഇ​ന്ത്യ സ്വാ​ത​ന്ത്രം നേ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് ബ്രി​ട്ടീ​ഷ് മോ​ട്ടോ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യ ബി​ർ​ല ഗ്രൂ​പ്പി​ന്‍റെ ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടേ​ഴ്സ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സ്വ​ന്തം കാ​ർ എ​ന്ന ബ​ഹു​മ​തി​യും അം​ബാ​സി​ഡ​റി​നാ​ണ്. കാ​ലാ​നു​സൃ​ത​മാ​യി മാ​റാ​ത്ത​തും പൂ​തി​യ കാ​റു​ക​ൾ രം​ഗ​ത്തു​വ​ന്ന​തും ആ​ളു​ക​ളു​ടെ അ​ഭി​രു​ചി​ക​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളും അം​ബാ​സി​ഡ​ർ കാ​റു​ക​ളു​ടെ മാ​ർ​ക്ക​റ്റ് ഇ​ടി​ച്ചു.

ഒ​രു കാ​ല​ത്ത് പ്ര​മു​ഖ​രു​ടെ ഇ​ഷ്ട​വാ​ഹ​നം, ദീ​ർ​ഘ​കാ​ലം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മ​ന്ത്രി പ്ര​മു​ഖ​രു​ടെ​യും യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം എ​ന്ന ഖ്യാ​തി​യും അം​ബാ​സി​ഡ​റി​നെ എ​ക്കാ​ല​വും ഓ​ർ​മ്മ​യി​ൽ നി​ല​നി​ർ​ത്തും.

Related posts

Leave a Comment