നാദാപുരം: ആഭ്യന്തര വകുപ്പിനും അതിഥി തൊഴിലാളികൾക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് വാട്സ്ആപ്പിൽ സന്ദേശം പ്രചരിപ്പിച്ച പോലീസുകാരന്റെ നടപടി വിവാദത്തിൽ .
കണ്ണൂർ പാനൂർ കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസർ ഓഫീസറായ വളയം പൂവ്വം വയൽ സ്വദേശി രജി നെരോത്താണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ തെറ്റായ പ്രചരണം നടത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് സന്ദേശം വാട്സപ്പിലൂടെ പ്രചരിപ്പിച്ചത്.
പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയത് പോലീസിന്റേയും ഇന്റലിജൻസ് വിഭാഗത്തിന്റെയും വീഴ്ച്ചയാണെന്നും ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് അഭിസംബോധനം ചെയ്യരുതെന്നും അന്യരായി കാണമെന്നും ആവശ്യപ്പെടുന്ന വിദ്വേഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങളാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചത്.
കേരളം പ്രളയ ദുരന്തം അഭിമുഖികരിച്ച വേളയിലും രാഷ്ട്രീയം ലക്ഷ്യംവച്ച് ഈ പോലീസുകാരൻ വാട്സ്ആപ്പ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥൻ തന്നെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിവൈഐഎഫ് നാദാപുരം ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി, ഡിജിപി, കണ്ണൂർ ജില്ല പോലിസ് മേധാവി എന്നിവർക്ക് പരാതി നല്കി.