ചില പ്രത്യേക ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഉണ്ടാവുന്ന ഗതാക്കുരുക്ക് ആളുകളെ കുറച്ചൊന്നുമല്ല, വലയ്ക്കാറുള്ളത്. സമാനമായ രീതിയില്‍ ഇക്കഴിഞ്ഞ ദിവസം തലശ്ശേരി നഗരത്തില്‍ ഉണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ട് അര്‍ദ്ധരാത്രി പെരുവഴിയില്‍ പെട്ടുപോയ നൂറുകണക്കിനാളുകള്‍ക്ക് പോലീസുകാര്‍ ചെയ്ത സഹായമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു വ്യക്തിയാണ് പോലീസുകാരുടെ കാരുണ്യത്തില്‍ അത്രയധികം ആളുകള്‍ ആ രാത്രിയില്‍ അനുഭവിച്ച സുരക്ഷയെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതിങ്ങനെയായിരുന്നു…
പോലീസ് എന്ന കരുതല്‍……….
ഇന്നലെ (15-07) രാത്രി കാസര്‍ഗോഡ് നിന്നും മടങ്ങുന്ന വഴി തലശ്ശേരി എത്തിയപ്പോഴാണ് അസാധാരണമായ ജനക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്. നഗരത്തില്‍ ആശങ്കയോടെ നില്‍ക്കുമ്പോഴാണ് സുഹൃത്തും സോളിഡാരിറ്റി മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകനുമായ Ashfaque KM വിളിച്ചു അത്യാവശ്യമായി ബസ് സ്റ്റാന്‍ഡില്‍ എത്തണം എന്നും സ്ത്രീകളും കുട്ടികളും അടക്കം ഒരു പറ്റം ആളുകള്‍ നിസ്സഹായരായി വീടുകളില്‍ എത്താന്‍ വാഹനം ലഭിക്കാതെ കഷ്ടപെടുകയാണെന്നും അറിയിച്ചത്. അവിടെ ചെന്നപ്പോള്‍ കോഴിക്കോടിന് 35km അപ്പുറം പിഎസ്‌സി എക്‌സാം എഴുതാന്‍ പോയ വലിയൊരു വിഭാഗവും, വിവിധ ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായും മറ്റും പോയ കുടുംബങ്ങളും എല്ലം ഹൈവേയിലെ ഗതാഗത തടസത്തില്‍ പെട്ട് നില്‍ക്കുന്നതായി മനസിലായത്. 6 മണിക്കും മറ്റും തലശ്ശേരിയില്‍ എത്തേണ്ട ബസുകള്‍ മണിക്കൂറുകള്‍ വൈകി 10 മണിക്കും അതിനുശേഷവും എത്തിയപ്പോള്‍ ഇരിട്ടി, കേളകം, മട്ടന്നൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക് പോകാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.
ബഹുമാന്യനായ ഡിവൈഎസ്പി Prinze Abraham സാറിനെ വിവരം അറിയിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ 3 വലിയ പോലീസ് ബസ്സുകളും 6 ഓളം പോലീസ് വാഹനങ്ങളും എത്തിച്ചു തന്നു. പല യൂണിറ്റുകള്‍ ആക്കി പോലീസ് ഫോഴ്സിന്റെ പരിശ്രമത്തോടെ മണിക്കൂറുകള്‍ കൊണ്ട് വാഹനം ലഭിക്കാതെ ബുദ്ധിമുട്ടിയ മുഴുവന്‍ ജങ്ങളെയും സുരക്ഷിതരായി അവരവരുടെ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എന്നത് വലിയൊരു നന്മയായി. അവിടെ നിസ്സഹായരായി നിന്ന ഓരോ കുടുംബങ്ങളെയും സ്വാന്ത്വനിപ്പിച്ചു കൊണ്ട് സുരക്ഷ ഉറപ്പാക്കി, കരുതലായി നിന്ന തലശ്ശേരി പോലീസിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍. അത്യാവശ്യക്കാരായ ആളുകള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തി അത്താഴക്കൂട്ടവും ഒപ്പം കൂടുകയുണ്ടായി. പോലീസിന്റെ ഗുണ്ടായിസവും പൊതുജനത്തെ ശത്രുക്കളായി കണ്ടുകൊള്ളുള്ള സമീപനവും ഏറിവരികയാണെന്ന അഭിപ്രായം പൊതുവെയുണ്ടെങ്കിലും ജനനന്മയ്ക്കായും ജനക്ഷേമത്തിനായും മടികൂടാതെ പ്രവര്‍ത്തനിരതരാവുന്ന പോലീസുകാരുടെ ഇത്തരം ചില ഒറ്റപ്പെട്ട നടപടികള്‍ പോലീസിനെ ജനപ്രിയരാക്കുന്നതില്‍ പങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.