പോലീസുകാരനെന്തു കത്തിയാ!!! ഹെഡ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്ത് 40 കത്തികള്‍, എല്ലാം വ്യത്യസ്ത തരത്തിലുള്ളവ!

knive_2008പോലീസുകാര്‍ക്ക് അല്ലെങ്കിലേ ദുഷ്‌പേരുണ്ട്. ഇൗ വാര്‍ത്ത പുറത്തുവന്നതോടെ അതു കൂടുകയും ചെയ്തു. പഞ്ചാബിലെ അമൃത്സറില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.  വയറുവേദയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്‌തെടുത്തത് 40 കത്തികള്‍.

പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളായ രോഗി കഴിഞ്ഞദിവസമാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്. അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ രോഗിയുടെ വയറ്റില്‍ അസ്വാഭാവിക വളര്‍ച്ച കണ്ടെത്തി. വീണ്ടും എന്‍ഡോസ്‌കോപ്പി നടത്തിയപ്പോള്‍ ഇയാളുടെ വയറ്റില്‍ കത്തികള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തുകയായിരുന്നു.

മാനസിക ്രപശ്‌നമുള്ള രോഗി പലസമയങ്ങളിലായി വിഴുങ്ങിയതാണ് ഈ കത്തികളെന്ന് പിന്നീട് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. രണ്ടുമാസമായി വ്യത്യസ്ത തരത്തിലുള്ള 40 കത്തികളാണ് ഇയാള്‍ വിഴുങ്ങിയത്. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts