നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍ എന്ന പെണ്‍കുട്ടിയുടെ മൊഴി കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതുകയായിരുന്നു! ഹാസ്യ സാമ്രാട്ടിന്റെ ഭാര്യ വെളിപ്പെടുത്തുന്നു

അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണു വിതുര കേസില്‍ ജഗതിയെ കുടുക്കിയത് എന്നു ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍. ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ.

വിതുര കേസില്‍ പ്രതിയായപ്പോള്‍ എന്നോടു പറഞ്ഞു. ‘ഇതു കള്ളക്കേസാണ്’. അത് എനിക്കു പൂര്‍ണ വിശ്വാസവുമായിരുന്നു. അടുത്തിടെ വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന, പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും.

കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്നു പറഞ്ഞു ചേട്ടന്‍. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാള്‍ പണം കേസു നടത്താന്‍ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു എന്നും. മലയാളത്തിലെ ഹാസ്യസാമ്രാട്ടിന്റെ ഭാര്യ ശോഭ പറയുന്നു.

 

 

Related posts