കായംകുളം: പത്തിയൂരില്‍ വിധവയായ സ്ത്രീയുടെ ഭൂമി കൈയേറി സിപിഎം പ്രവര്‍ത്തകര്‍ റോഡ് വെട്ടിയതായി പോലീസില്‍ പരാതി. പത്തിയൂര്‍ ആറാട്ടുകുളത്തിനു സമീപം താമസിക്കുന്ന അമ്പാടി വീട്ടില്‍ ഇന്ദിരാദേവിയാണ് കായംകുളം ഡിവൈഎസ്പി മുമ്പാകെ പരാതി നല്‍കിയത്. ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവിന്റെ സഹോദരന്റെ വീട്ടിലേക്കുള്ള വഴിക്കു വീതികൂട്ടാനായി തന്റെ അഞ്ചു സെന്റ് ഭൂമി അതിക്രമിച്ചു കൈയേറിയെന്നാണ് ഇന്ദിരാദേവിയുടെ പരാതി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയ കക്കൂസ്, കുളിമുറി, അതിര്‍ത്തിവേലി എന്നിവ ഇവര്‍ നശിപ്പിച്ചെന്നും കരീലകുളങ്ങര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി വേലി പുനഃസ്ഥാപിച്ചെങ്കിലും പോലീസ് പോയതിനുശേഷം സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും വേലി തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.
തടയാന്‍ ശ്രമിച്ച തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സംഭവത്തിനുശേഷം കരീലകുളങ്ങര പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്കുവാന് പോയപ്പോള്‍ എസ്ഐ ഭീഷണിപ്പെടുത്ത ിയെന്നും മര്‍ദ്ദനമേറ്റ വിവരം ഒഴിവാക്കി മൊഴിരേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിയെന്നും ഇവര്‍ ഡിവൈഎസ്പിക്കു നല്കിയ പരാതിയില്‍ പറയുന്നു.