വടകര: തെരുവില്‍ അലഞ്ഞുതിരിഞ്ഞ് വൃത്തിഹീനമായി കഴിയുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വടകര പോലീസ്. കുളിച്ച് കുട്ടപ്പനാക്കി ഇവരെ വീട്ടിലേക്ക് അയക്കുകയാണ് പോലീസ് ചെയ്യുന്നത്.
താടിയും മുടിയും നീട്ടി അഴുകിയ വേഷവുമായി കറങ്ങി നടന്ന അമ്പതുകാരനെ എസ്ഐ വിപിന്റെ നേതൃത്വത്തില്‍ പോലീസ് പുതിയ മനുഷ്യനാക്കി. ഇയാളുടെ മുടിയും താടിയും വെട്ടി പുതുവസ്ത്രവും അണിയിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്. ഇത്തരം പ്രവൃത്തി സജീവമാക്കാനാണ് പോലീസ് പരിപാടി. വടകര സ്റ്റേഷനിലെ പോലീസുകാരും ഇതില്‍ പങ്കാളികളായി.
ലഹരി കടത്തിനും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനുമൊക്കെ ഇത്തരക്കാരെ ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു തടയിടാനും കൂടിയാണ് പോലീസ് നടത്തുന്ന പ്രവൃത്തി.