നാദാപുരം:വാണിമേലില്‍ വീടുകള്‍ക്ക് നേരെ നടന്ന ബോംബേറ് കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെയും പോലീസ് സംവിധാനയും വിമര്‍ശിച്ചുകൊണ്ടുള്ള സിപിഎം വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി.പ്രദീപ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
“അല്ല ഒന്ന് ചോദിച്ചോട്ടെ, നമ്മുടെ പോലീസിന് എന്ത് പറ്റി’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
മുസ്ലിം ലീഗും സിപിഎമ്മുമടക്കം മേഖലയിലെ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു പ്രതിയെ പോലും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടേത് അടക്കം ആറ് വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. പല വീട്ടുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെയും ബോംബേറുണ്ടായി. ആഴ്ചകള്‍ക്ക് മുന്‍പ് പൊതു നിരത്തില്‍ മദ്യപിച്ച് യുവാവ് പോലീസിനെ തല്ലിയ സംഭവവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ലോക്കല്‍ സെക്രട്ടറിയുടെ പോസ്റ്റ് വൈറലായിരിക്കുന്നത്.