മാതൃകയായി പോലീസുകാരന്‍! തിരിച്ചു നല്‍കിയത് 35000 രൂപയടങ്ങിയ പേഴ്‌സും 5000 രൂപയുടെ പാരിതോഷികവും!

hfhh

ചെറിയ ആവശ്യങ്ങള്‍ക്ക് പോലും തങ്ങളെ സമീപിക്കുന്ന പാവങ്ങളുടെ കൈയില്‍ നിന്ന് വന്‍ തുക കൈക്കൂലിയായി വാങ്ങുന്ന പോലീസുകാര്‍ ഏറി വരുന്ന കാലത്താണ് കളഞ്ഞു കിട്ടിയ 35,000 രൂപ അടങ്ങിയ പേഴ്‌സ് തിരിച്ചു നല്‍കി ഡല്‍ഹിയിലെ ഒരു പോലിസുകാരന്‍ മാതൃകയായിരിക്കുന്നത്.

ദില്ലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മദന്‍ സിങ്ങ് ആണ് ബിസിനസുകാരന്റെ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. ജനുവരി 7ന് രാവിലെ 10,30ഓടെയാണ് ബിസിനസുകാരനായ ജഗ്രീത് സിങ്ങിന്റെ പഴ്‌സ് നഷ്ടപ്പെട്ടുപോയതായി അറിയുന്നത്.

നിസാമുദ്ദീന്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് കാര്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് ഇറങ്ങി നിന്ന് തള്ളിയിരുന്നു. ആ സമയത്ത് പേഴ്‌സ് വീണുപോയതാകാനാണ് സാധ്യതെന്ന് ജഗ്രീത് പറഞ്ഞു.

നിലത്തുവീണ പേഴ്‌സെടുത്ത് ഒരാള്‍ സൈക്കിളില്‍ സ്ഥലം വിടുന്നത് ശ്രദ്ധയില്‍പ്പെട്ട, ആ പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മദന്‍ സിങ് ഇയാളെ പിന്തുടര്‍ന്ന് പേഴ്‌സ് തിരികെ വാങ്ങി. പേഴ്‌സില്‍ ധാരാളം പണവും, എടിഎം കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ് തുടങ്ങിയവും കണ്ടതോടെ ഇതിലുണ്ടായിരുന്ന വിസിറ്റിങ് കാര്‍ഡില്‍ ജഗ്രീത് സിങ്ങിനെ വിളിക്കുകയും ചെയ്തു.

പണം നഷ്ടമായാലും അതിലുണ്ടായിരുന്ന കാര്‍ഡുകള്‍ അതിലും വിലപ്പെട്ടതായിരുന്നതു കൊണ്ടാണ് അന്വേഷിച്ചെത്തിയതെന്ന് ജഗ്രീദ് പറഞ്ഞു. എന്നാല്‍, ഒരു രൂപ പോലും അതില്‍നിന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇക്കാലത്ത് ഇതുപോലൊരാളെ കണ്ടുകിട്ടുക ബുദ്ധിമുട്ടാണ്. താന്‍ 5,000 രൂപ സമ്മാനമായി നല്‍കിയെങ്കിലും അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ജഗ്രീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജഗ്രീദിന്റെ കഥയറിഞ്ഞ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുമോദിച്ചു. ഉടന്‍ തന്നെ സമ്മേളനം വിളിച്ചു ചേര്‍ത്ത് മദന്‍ സിങ്ങിനെ അനുമോദിക്കുമെന്നും ട്രാഫിക് ഡിജിപി അറിയിച്ചു.

Related posts