പാർക്ക് ചെയ്തിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് യോഗത്തിനായി താരാനഗറിലേക്ക് പോകുകയായിരുന്നു പോലീസുകാർ.
200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 25 നും വോട്ടെണ്ണൽ ഡിസംബർ 3 നും ആണ്. സുജൻഗഡ് സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായതെന്ന് ചുരു പോലീസ് സൂപ്രണ്ട് പ്രവീൺ നായക് പറഞ്ഞു. ഖിൻവ്സർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാമചന്ദ്ര, കോൺസ്റ്റബിൾമാരായ കുംഭാരം, സുരേഷ് മീണ, താനറാം, മഹേന്ദ്ര എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അപകടത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. “ഇന്ന് അതിരാവിലെ, ചുരുവിലെ സുജൻഗഢ് സദർ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ പോലീസുകാർക്ക് മരണമടഞ്ഞതിനെക്കുറിച്ച് ദുഃഖകരമായ വാർത്ത ലഭിച്ചു.
ഈ അപകടത്തിൽ മരിച്ച എല്ലാ പോലീസുകാരുടെയും കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’ അദ്ദേഹം എക്സിൽ പറഞ്ഞു.
आज सुबह-सुबह चुरू के सुजानगढ़ सदर क्षेत्र से वाहन दुर्घटना में पुलिसकर्मियों के हताहत होने का दुःखद समाचार प्रप्त हुआ।
— Ashok Gehlot (@ashokgehlot51) November 19, 2023
इस हादसे में दिवंगत सभी पुलिसकर्मियों के परिजनों के साथ हमारी गहन संवेदना है।
घायलों के शीघ्र स्वास्थ्य लाभ की कामना करता हूँ ।