കൊല്ലം:സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊതുജനങ്ങൽക്കായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. കൊല്ലം സിറ്റി പോലീസ് പരിധിയിലുള്ള പൊതുജനങ്ങൾക്കായിട്ടാണ് പരാതി അദാലത്ത് സംഘടിപ്പിക്കുന്നത്. 21ന് കൊല്ലം ആശ്രാമം യൂനൂസ് കണ്വെൻഷൻ സെന്ററിൽനടത്തുന്ന പരാതി അദാലത്ത് രാവിലെ ഒന്‍പതിന് ആരംഭിക്കും.
പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരിൽ കണ്ട ് പരാതി നൽകാം. ഇതിന് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൊല്ലം സിറ്റി പോലീസ് ഓഫീസിൽ നേരിട്ടും ഫോണ്‍ നന്പറുകളായ 0474 27444165, 9497906969, 9497941631 എന്നിവയിലേക്ക് 19 വൈകുന്നേരം അഞ്ചുവരെയുള്ള സമയങ്ങളിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൊല്ലം യൂനൂസ് കണ്വെൻഷൻ സെന്ററിൽ എത്തിരജിസ്റ്റർ ചെയ്ത ടോക്കണ്‍ നന്പർ പ്രകാരം പോലീസ് മേധാവിയെ നേരിൽ കണ്ട ് പരാതി ബോധിപ്പിക്കാവുന്നതാണ്.പൊതുജനങ്ങളെ നേരിൽ കണ്ട് പരാതി സ്വീകരിക്കുന്നതിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറച്ച് പരാതികൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള കേരളാ പോലീസിന്റെ പദ്ധതിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
കൊല്ലം സിറ്റി പോലീസ് മേധാവിയും സിറ്റി പോലീസിലെ എസിപി മാരും എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുക്കും