കോഴിക്കോട്: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാഘടകം രംഗത്ത്. എലത്തൂർ എസ്ഐക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി ആരാണെന്ന് എസ്ഐ ചോദിച്ചുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. ഭരണഘടനാ സംരക്ഷണ റാലിക്കെത്തിയവരുടെ വാഹനങ്ങൾ എസ്ഐ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിക്കെതിരായ എസ്ഐയുടെ പരാമർശം ഗൗരവമായ അച്ചടക്കലംഘനമാണെന്നും ഇയാൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പി.മോഹനൻ വ്യക്തമാക്കി.