കളമശേരി: എആർ ക്യാംപ് ക്വാർട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പെരുന്പാവൂർ പോലീസ് കാന്റീൻ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്ഐ അയ്യപ്പൻ (52) ആണ് മരിച്ചത്.
പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയാണ്.ഇന്നലെ ഉച്ചമുതൽ അയ്യപ്പനെ കാണാനില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നും സഹപ്രവർത്തകർ വീട്ടുകാരെ അറിയിച്ചിരുന്നു.
രാവിലെ സംശയം തോന്നിയ സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പന്റെ വീട് നിർമാണം നടക്കുന്നുണ്ടായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും ഭാര്യയും വീട് നിർമാണം തുടങ്ങിയ ശേഷം നാട്ടിലാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.