പയ്യന്നൂര്‍: കഞ്ചാവ് പിടികൂടാനെന്ന പേരില്‍ പോലീസ് വീട്ടില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തുകയും കിട്ടാതെ വന്നപ്പോള്‍ ഹൃദ്രോഗിയും വൃദ്ധനുമായ അച്ഛനെ മര്‍ദ്ദിച്ചുവെന്നും കിഡ്നിരോഗിയായ തന്നെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന ആരോപണവുമായി അച്ഛനും മകളും ആശുപത്രിയില്‍.
പുതിയങ്ങാടി ചൂട്ടാട് ബീച്ചിന് സമീപം പെട്ടിക്കട നടത്തുന്ന കബീറും(74), മകള്‍ ആയിഷയുമാണ് (30)പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.മൂന്ന് വനിതാ പോലീസുള്‍പ്പെടെയുള്ള സംഘമാണ് തങ്ങളുടെ കുടുംബാഗങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഈ അക്രമം റെക്കോര്‍ഡ് ചെയ്ത ഫോൺ പോലീസ് പിടിച്ചെടുത്തെന്നും കഞ്ചാവ് വില്പനയെന്നാരോപിച്ച് പോലീസ് മറ്റു ചിലര്‍ക്കുവേണ്ടി കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നുമാണ് ഇവരുടെ ആരോപണം.