മൂന്നാര്‍: മദ്യലഹരിയില്‍ പോലീസിനെ മര്‍ദിച്ച അഞ്ചു യുവാക്കളെ കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ ഇടുക്കി എആര്‍ ക്യാമ്പിലെ വിഷ്ണു മൂന്നാര്‍ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രാംസ്ലാന്ഡ് ഡിവിഷന് സ്വദേശികളായ സുരേഷ് കണ്ണന് (22), ദീപക് (22), മുകേഷ് (24), രാജേഷ് (21), വേലന്‍ (18) എവന്നിവരാണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം നടന്ന തൃക്കാര്‍ത്തിക ആഘോഷത്തിനിടെയാണ് പോലീസിനു നേരേ ആക്രമണമുണ്ടായത്. മൂന്നാര്‍ ആര്‍ഒ ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് മദ്യപിച്ച് ഓട്ടോയിലെത്തിയ സംഘത്തെ തടഞ്ഞു നിര്‍ത്തി.
ഇതിൽ പ്രകോപിതരായ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ സ്റ്റേഷന് ഓഫീസര്‍ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.