ചാത്തന്നൂർ: പോക്സോ കേസിലെയും നിരവധി ക്രിമിനൽ കേസുകളിലെയും പോലീസിനെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം വിലങ്ങുമായി രക്ഷപ്പെടുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ മനു (കണ്ണൻ – 28) സംഗീത് (ചിന്നുക്കുട്ടൻ (20) എന്നിവരെയാണ് ശനിയാഴ്ച രാത്രി പോലീസ് സാഹസികമായി പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി ചരുവിള വീട്ടിൽ ജിത്തു (24) വിനെ പോലീസ് കരുവാരത്തെ ഒരു പാറക്വാറിയിൽ ഒളിവിൽ കഴിയവേ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
14-കാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതികളായ ഇവർക്കെതിരെ പാരിപ്പള്ളി പോലീസ് പോക്സോ കേസ് എടുത്തിരുന്നു.
പ്രതികൾ പരവൂർ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച പോലീസ് പെരുമ്പാഴയിലെത്തി ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് സിപിഒ അനുപിനെ കുഴിയിലേയ്ക്ക് തള്ളിയിട്ട ശേഷം ജിത്തു ഓടി രക്ഷപെടുകയായിരുന്നു.
അനുപ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലാണ്.