കൂത്തുപറമ്പ്: പോലീസ് വാഹനം തടഞ്ഞ് പോലീസിനെ ചീത്തവിളിക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു പേരെ സംഭവസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ രാത്രി 10 ഓടെ പടുവിലാക്കാവ് ക്ഷേത്രപരിസരത്ത് വെച്ചാണ് സംഭവം.
സിപിഎം സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പാനൂർ കൺട്രോൾ റൂം അഡീഷണൽ എസ്ഐ റനി സ്റ്റീഫൻ, സിവിൽ ഓഫീസർ ശ്രീജിത്ത് എന്നിവരുടെ പരാതിയിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരായ രണ്ടു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.