തമിഴ് ജനതയുടെ താരാരാധന ഏറെ പ്രശസ്തമാണ്. താരങ്ങളെ ദൈവങ്ങളെ പോലെ കണ്ട് ആരാധിക്കുകയും ആരാധനാലയങ്ങള്‍ പണിയുകയും ചെയ്യുന്നത്ര സ്നേഹമുള്ള ജനങ്ങള്‍. താരം ഏതു ഭാഷക്കാരായാലും സ്വന്തം പോലെ കണ്ടു സ്നേഹിക്കുന്നവര്‍. തമിഴ് സിനിമയില്‍ തിളങ്ങി നില്ക്കുന്ന കീര്‍ത്തി സുരേഷും ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഏറെ പ്രീയപ്പെട്ട താരമായി മാറി കഴിഞ്ഞു. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങുന്ന കീര്‍ത്തിക്ക് അതേ സൂപ്പര്‍ ഇമേജാണ് തമിഴ്നാട്ടില്‍. അതിനു തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആരാധകക്കൂട്ടം.
സേലത്ത് ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കീര്‍ത്തി. നടല വരുന്നുണ്ടെന്നറിഞ്ഞ് ആരാധകരും തടിച്ചുകൂടി. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരാധര്‍ നിയന്ത്രണാതീതമായി. വടം വലിച്ചുക്കെട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് തിരക്കുകൂടി, സഭവം പോലീസിന്റെ കയ്യില്‍ നിന്നു പോയി. ട്രാഫിക് ബ്ലോക്കും ഉന്തും തള്ളും കൂടിയതോടെ പോലീസ് ചൂരല്‍ പ്രയോഗം നടത്തി. ചൂരല്‍ പ്രയോഗത്തിലും ആളുകള്‍ പോകാതെ വന്നതോടെ പെട്ടെന്ന് പോകാമോയെന്ന് നടിയോട് ആവശ്യപ്പെടുകയായിരുന്നു. നടി സ്ഥലം വിട്ടതോടെയാണ് ആരാധകരും പിന്‍വാങ്ങിയത്.