കണ്ണൂർ: ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഐജി അശോക് യാദവ് വിളിച്ചു ചേർത്തു ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കോവിഡ് രോഗബാധിതരെയും സമ്പർക്കത്തിൽപ്പെട്ടവരെയും സംബന്ധിച്ച വിവരങ്ങളുൾപ്പെടുത്തി പോലീസ് തയാറാക്കിയ കോവിഡ് ട്രാക്കർ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നത് ഗൗരവമായി കാണണമെന്ന് ഐജി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആപ്പിൽ നിന്നു രോഗികളുടെ ചികിത്സാ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലായതായി ഐ ജി യോഗത്തിൽ അറിയിച്ചു. ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോലീസിന്റെ ചില പ്രവൃത്തികൾ പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു.
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ കേസെടുക്കാൻ യാതൊരു മടിയും കാണിക്കേണ്ടതില്ല. നഗര-ഗ്രാമ പ്രദേശങ്ങളിൽ പട്രോളിംഗ് ശക്തമായി തുടരണം.
മാത്രമല്ല ഡ്രോൺ പറത്തിയുള്ള നിരീക്ഷണം ശക്തമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവുംസംശയത്തിൽ (പേജ് 15)