നാദാപുരം: ഭൂമിവാതുക്കല്‍ കൊപ്രക്കളത്തില്‍ വച്ച് പോലീസുകാരെ മര്‍ദിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കോടിയൂറ സ്വദേശി താഴെകണ്ടിയില്‍ ടി.കെ. സിറാജ്(34)നെയാണ് ഭൂമിവാതുക്കലിലും കൊപ്രക്കളത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രണ്ടാഴ്ച മുന്‍പ് അഡീഷ്ണല്‍ എസ്‌ഐയേയും എസ്‌ഐയേയും ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
വെളളിയാഴ്ച ഒരു ദിവസത്തേക്കാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.അക്രമത്തിനിടയില്‍ സിറാജിനെ ജീപ്പില്‍ കടത്തി കൊണ്ട് പോയ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തിരുന്നു.ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യം തേടുകയുണ്ടായി.പ്രതിയെ കടത്തി കൊണ്ടുപോയ ജീപ്പ് പോലീസ് കസ്റ്റഡിയിലാണ്.അഡി എസ്‌ഐമാരായ പി.കെ. ശശി,കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.