ആഗ്ര: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രയിലാണു സംഭവം. 25കാരിയാണ് കൊല്ലപ്പെട്ടത്.
പോലീസുകാരൻ താമസിക്കുന്ന വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഡിസംബർ 29നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ഒരു ദിവസം മുമ്പ് യുവതി പോലീസുകാരന്റെ വാടകമുറി സന്ദർശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.