ജമ്മു: ജമ്മുവിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ അടിച്ചുതകർത്ത കേസിൽ ഒരാൾ പിടിയിലായി. ജമ്മു സ്വദേശി അർജുൻ ശർമയാണ് പിടിയിലായത്.
ഒരു പ്രത്യേക സമുദായത്തിൽപെട്ടവർ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടത്തുന്നതു കണ്ടതിനാലാണ് അടിച്ചുതകർക്കാൻ തീരുമാനിച്ചതെന്ന് ഇയാൾ മൊഴി നല്കി. ശനിയാഴ്ച വെളുപ്പിനായിരുന്നു സംഭവം.
പ്രശ്നം വർഗീയ സംഘർഷത്തിലേക്കു പോകാതെ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ജമ്മുവിൽ ഇതു രണ്ടാം തവണയാണ് ക്ഷേത്രം അടിച്ചുതകർക്കപ്പെടുന്നത്. ജൂൺ 30ന് റിയാസി ജില്ലയിൽ നടന്ന സംഭവത്തിൽ 43 പേരെ പോലീസ് പിടികൂടിയിരുന്നു.