ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവൽ ഫോഴ്സ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നല്കി 150 പേരിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത രണ്ട് പേർ പോലീസ് പിടിയിൽ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുമായാണ് ഇവർ തട്ടിപ്പു നടത്തിയിരുന്നത്.
ചിത്രദുർഗ, ദാവൻഗെരെ, ഹാവേരി ജില്ലകളിലെ യുവാക്കൾക്ക് ജോലി നൽകാമെന്ന് പ്രതി 40 കാരനായ ശിവരാജ് വതഗലും കൂട്ടാളി ബീമ്മവയും വാഗ്ദാനം ചെയ്തു.
ഇന്ത്യൻ കരസേനയിൽ നിന്ന് ഒളിച്ചോടിയ ഹൂബ്ലി സ്വദേശിയായ ശിവരാജിനെതിരെയാണ് പ്രകാശ് പരാതി നൽകിയത്. ബംഗളൂരു മിലിട്ടറി ഇന്റലിജൻസും ശ്രീരാംപുര പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായതിന് ശേഷം വ്യാജ തിരിച്ചറിയൽ കാർഡുകളും ആർമി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രേഖകളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തു.