വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു; നാ​ലുപേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​പു​ഴ​ശേ​രി മാ​രാ​മ​ണ്‍ ഭാ​ഗ​ത്ത് പാ​റ​യി​ല്‍ ക​ണ്ട​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (38), കൊ​ല്ലം പെ​രു​നാ​ട് കൊ​ച്ച​ടി​യ​ത്ത് പ​ന​യി​ല്‍ ശ​ശി (കാ​വ​നാ​ട് ശ​ശി-51), തി​രു​വ​ല്ല പൂ​മം​ഗ​ലം ശ​ര​ത് (38), ആ​റ​ന്മു​ള പ​റ​പ്പാ​ട്ടു​ക​ര​യി​ല്‍ ഉ​ല്ലാ​സ് (40) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നി​ല്‍​കു​മാ​റും ശ​ശി​യും ചേ​ര്‍​ന്ന് ബൈ​ക്കി​ല്‍ 18നു ​രാ​വി​ലെ ആ​റി​നു പ​രു​ത്തും​പാ​റ ഭാ​ഗ​ത്തു​വ​ച്ച് പ്ര​ഭാ​ത ന​ട​ത്ത​ത്തി​ന് ഇ​റ​ങ്ങി​യ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന മൂ​ന്നു പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്കു സാ​ര​മാ​യ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

അ​നി​ല്‍​കു​മാ​റും ശ​ശി​യും ചേ​ര്‍​ന്ന് ക​വ​ര്‍​ന്ന മാ​ല വി​ല്‍​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് ശ​ര​ത്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൂ​ടാ​തെ ഇ​വ​ര്‍​ക്ക് മോ​ഷ​ണ​ത്തി​നു വേ​ണ്ട വാ​ഹ​നം കൊ​ടു​ത്ത​ത് ഉ​ല്ലാ​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​ൽ​പ്പ​ന ന​ട​ത്തി​യ മാ​ല പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.


ശ​ശി​ക്ക് ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്. ശ​ര​ത്തി​ന് തി​രു​വ​ല്ല, കാ​ഞ്ഞി​ര​പ്പ​ള്ളി, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം ഈ​സ്റ്റ്, പൊ​ന്‍​കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ല്ലാ​സി​ന് ആ​റ​ന്മു​ള സ്റ്റേ​ഷ​നി​ലും ക്രി​മി​ന​ല്‍ കേ​സു​ക​ളു​ണ്ട്.

Related posts

Leave a Comment